മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ചകളായി തുടര്‍ന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമിട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു.സഖ്യകക്ഷികളായ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
കോണ്‍ഗ്രസില്‍നിന്ന് ബലാസാഹേബ് തോറത്ത്, നിതിന്‍ റാവത്ത് എന്നിവരും എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീല്‍, ചഗ്ഗന്‍ ബുജ്ബാല്‍ എന്നിവരും ശിവസേനയില്‍നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും ആണ് സത്യപ്രതിജ്ഞ ചെയ്തത്. ആദ്യമായാണ് താക്കറെ കുടുംബത്തില്‍ നിന്നും ഒരാള്‍ മുഖ്യമന്ത്രിയാകുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പങ്കെടുത്തു. മുകേഷ് അംബാനി കുടുംബസമേതം ചടങ്ങിനെത്തി.താന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ അജിത് പവാര്‍ പ്രതികരിച്ചു.
Post Your Comments