
റാസല്‍ഖൈമ: ട്രക്കുകള്‍ കൂട്ടിയിടിച്ച് ഇന്ത്യൻ യുവാവിന് ദാരുണമരണം. 25കാരനായ യുവാവ് ആണ് അപകടത്തെ തുടർന്നുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപം ബുധനാഴ്ച രാത്രി മൂന്ന് ഹെവി ട്രക്കുകള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍, അഗ്നിശമനസേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചെന്നു റാസല്‍ഖൈമ പോലീസ് അറിയിച്ചു. മരിച്ച യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് അപകട കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments