കൊല്ലം : ടൂറിസ്റ്റ് ബസ്സ് സ്കൂൾ വളപ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന് പിന്നാലെ, ഓടുന്ന ബസിന് ഒപ്പം നടക്കുന്ന ബസ് ഡ്രൈവറുടെ വീഡിയോയും പുറത്ത്. അഞ്ചൽ ഹയര്‍ സെക്കന്ററി സ്കൂളിൽ വിനോദയാത്രക്ക് പോയ സംഘത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു മൈതാനത്ത് വച്ചാണ് അഭ്യാസ പ്രകടനമെന്നാണ് പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബസ് ഓടിച്ച് വരവെ ഡ്രൈവർ ചാടി ഇറങ്ങുന്നതും ഓടുന്ന ബസിനൊപ്പം ഡ്രൈവര്‍ നടക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ വിനോദയാത്രക്ക് കുട്ടികളെ കൊണ്ടുപോകാനെത്തിയ ടൂറിസ്റ്റ് ബസ്സ് സ്കൂൾ വളപ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പ് കർശന നടപടിയെടുത്തു. ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ രഞ്ജുവിന്‍റെ ലൈസൻസ് പിടിച്ചെടുക്കുകയും ചെയ്തു. താൽക്കാലികമായി ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും ആലോചിക്കുന്നു.
Also read : ദീർഘദൂര സ്വകാര്യ ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, യുവാവ് പിടിയില്‍ : സംഭവം മലപ്പുറത്ത്
പുത്തൂര്‍ വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി ഈയടുത്ത ദിവസങ്ങളില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ബസുകളുടെയും ഉടമകളോട് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ നിന്നു പോയ ബസ് മാത്രമാണു തിരികെയെത്തിയിട്ടുള്ളത്. അഞ്ചല്‍ സ്‌കൂളില്‍ നിന്നു യാത്ര പോയവര്‍ 30നു തിരിച്ചെത്തും. ഇതിനു ശേഷമാകും ഈ ബസിനെതിരെ നടപടിയെടുക്കുക. സ്‌കൂള്‍ വളപ്പില്‍ നടന്ന സംഭവം സംബന്ധിച്ചു തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഇന്നു പിടിഎ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം സ്കൂളിലെ കുട്ടികളൊന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും, പുറത്ത് നിന്ന് എത്തിയ ആളുകൾ അഭ്യാസ പ്രകടനം നടത്തുകയായിരുന്നുവെന്നാണ് വിദ്യാധിരാജ സ്കൂൾ മാനേജ്മെന്‍റിന്‍റെ വിശദീകരണം
കഴിഞ്ഞ ഞായറാഴ്ച വിഎച്ച്എസ്ഇ ബാച്ചിന്റെ വിനോദയാത്രയ്ക്കാണ് ബസ് എത്തിയത്. സ്‌കൂളിന് എതിര്‍വശത്തുള്ള മൈതാനത്ത് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാത്തുനില്‍ക്കവേ മൈതാനത്ത് ബസും കാറും ബൈക്കുകളും ചേര്‍ന്നു റേസ് ട്രാക്കിലെന്ന ചുറ്റിക്കറങ്ങി പൊടിപാറിച്ചു പ്രകടനം നടത്തുകയായിരുന്നു. സംഘത്തിലെ ഒരു പെണ്‍കുട്ടി കാറിന്റെ സണ്‍റൂഫിനുള്ളിലൂടെ പുറത്തേക്കു തലയിട്ട് കൊടി പാറിക്കുന്നതും പിന്നീട് ഇതേ പെണ്‍കുട്ടി തന്നെ സൂപ്പര്‍ ബൈക്ക് ഓടിക്കുന്നതും മോട്ടര്‍വാഹന വകുപ്പിനു ലഭിച്ച വിഡിയോയിലുണ്ട്.
Post Your Comments