ഡല്‍ഹി: കശ്മീര്‍ താഴ്വരയില്‍ നിര്‍ത്തി വെച്ചിരുന്ന റെയില്‍ ഗതാഗതം ഇന്ത്യന്‍ റെയില്‍വേ പുനസ്ഥാപിച്ചു. ബരാമുള്ള മുതല്‍ ബനിഹാള്‍ വരെയുള്ള ആയിരങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണ് തീരുമാനം. ശ്രീനഗര്‍- ബരാമുള്ള പാതയിലും ശ്രീനഗര്‍- ബനിഹാള്‍ പാതയിലും ട്രാക്കുകള്‍ ഗതാഗത യോഗ്യമാക്കിയതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
റെയില്‍വേ അധികൃതരുടെയും പൊലീസിന്റെയും പരിശോധനകള്‍ക്ക് ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. കനത്ത മഞ്ഞു വിഴ്ചയെ തുടര്‍ന്ന് നവംബര്‍ ഏഴിനായിരുന്നു കശ്മീരില്‍ റെയില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന മേഖലകളില്‍ അഞ്ച് മണിക്കൂറില്‍ നിന്ന് ഒന്‍പത് മണിക്കൂറായി ഗതാഗത സമയം ഉയര്‍ത്തിയിട്ടുണ്ട്.
ഇനി മുതല്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ എന്ന ശരാശരി വേഗതയില്‍ കശ്മീരില്‍ ട്രെയിനുകള്‍ സഞ്ചരിക്കും.
Post Your Comments