Latest NewsNewsIndia

ഭാര്യയെ മുംബൈയിൽ തനിച്ചാക്കി അന്യ സംസ്ഥാനത്ത് ജോലിക്ക് പോയി, തിരികെ വന്നപ്പോൾ ഭാര്യയ്ക്ക് അയൽക്കാരനുമായി അവിഹിതമെന്ന് സംശയം; ഭർത്താവ് ചെയ്‌തത്‌

ദേഹമാസകലം തീയുമായി മറിയം വീടിനുള്ളിൽ ഓടി നടക്കുന്നത് കണ്ടതായി അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു

മുംബൈ: ഭാര്യയെ മുംബൈയിൽ തനിച്ചാക്കി അന്യ സംസ്ഥാനത്ത് ജോലിക്ക് പോയ ഭർത്താവ് തിരികെ വന്നപ്പോൾ ഭാര്യയ്ക്ക് അയൽക്കാരനുമായി അവിഹിതമെന്ന് സംശയം തോന്നി യുവാവ് ഭാര്യയെ തീകൊളുത്തി കൊന്നു. മൂന്നു വയസുകാരൻ മകന്റെ മുന്നിൽ വച്ചായിരുന്നു യുവാവിന്റെ ആക്രമണം. മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്‌ലഖ് നാസിം ഖുറൈഷി ആണ് മൂന്നു വയസ്സുകാരനായ മകന്റെ മുന്നിൽ വച്ച് ഭാര്യ മറിയം ഖൂറൈഷിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.ദേഹമാസകലം തീയുമായി മറിയം വീടിനുള്ളിൽ ഓടി നടക്കുന്നത് കണ്ടതായി അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവർ തമ്മിലുള്ള വഴക്ക് നിത്യസംഭവമായിരുന്നു എന്ന് അയൽക്കാർ പൊലീസിനോട് വെളിപ്പെടുത്തി. ഇവർ തമ്മിലുള്ള വഴക്ക് പരിഹരിച്ച് മറിയത്തെ രക്ഷിക്കാൻ അയൽക്കാർ ഇടപെട്ടെങ്കിലും സാധിച്ചില്ല. പൊലീസ് സ്റ്റേഷനിൽ സംഭവം വിളിച്ചറിയിച്ചത് അയൽക്കാരാണ്. പൊലീസെത്തി മറിയത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ALSO READ: പെരുമ്പാവൂർ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷം, ശവശരീരത്തെയും പീഡിപ്പിച്ചതായി പോലീസ്: പുതിയ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായെന്ന് അഖ്‌ലഖ് പറയുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അവർ തമ്മിലുള്ള വഴക്ക് ആരംഭിച്ചത്. സംഭവം നടക്കുന്ന തിങ്കളാഴ്ചയുണ്ടായ പ്രശ്‌നത്തെ തുടർന്നാണ് അഖ്‌ലാഖ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button