KeralaLatest NewsIndia

പെരുമ്പാവൂർ കൊലപാതകം ക്രൂരമായ ബലാത്സംഗത്തിന് ശേഷം, ശവശരീരത്തെയും പീഡിപ്പിച്ചതായി പോലീസ്: പുതിയ സിസി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂ‌ര്‍ നഗരത്തിലെ കടമുറിക്ക് സമീപം യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശിനി ദീപ(40)​ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ ഉമര്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തൂമ്പ കൊണ്ട് തലയ്ക്കടിച്ച ശേഷം അബോധാവസ്ഥയിലായ യുവതിയെ വലിച്ചിഴച്ച്‌ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്.

പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ച്‌ മരണം ഉറപ്പാക്കിയതിനു ശേഷമാണ് അസം സ്വദേശിയായ ഉമര്‍ കടന്നുകളഞ്ഞത്. ഇന്ന് രാവിലെയാണ് കടമുറിയോട് ചേര്‍ന്ന് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി സ്ത്രീയാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം ദീപയുടേതാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ ശരീരമാസകലം തൂമ്പ കൊണ്ട് വെട്ടേറ്റതിന്റെ പാടുകളുണ്ട്. മരിച്ച ശേഷവും പീഡിപ്പിച്ചതായാണ് സൂചന.

കൊല്ലപ്പെട്ട യുവതി ഉമറിന്റെ കൂടെ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിനടുത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ തൂമ്പകൊണ്ട് ദീപയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സി.സി.ടി.വി ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി അത് തല്ലിത്തകര്‍ത്തു.സമീപത്തെ ഹോട്ടലിന്റെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button