Latest NewsNewsIndia

ഫാത്തിയുടെ ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കും

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പ് അടങ്ങിയ മൊബൈല്‍ ഫോണ്‍ കുടുംബത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കും. മരണത്തിനുത്തരവാദി സുദര്‍ശന്‍ പത്മനാഭനെന്ന അധ്യാപകനാണെന്ന ആത്മഹത്യ കുറിപ്പാണ് ഫോണിലുള്ളത്. ഫാത്തിമയുടെ ലാപ്ടോപ്പും ടാബ്‌ലറ്റും അന്വേഷണസംഘത്തിന് കൈമാറും. ഫോണിലേതിന് സമാനമായ തെളിവുകള്‍ ഇതിലുമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ഫോണ്‍ തുറന്ന് പരിശോധിക്കാന്‍ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറന്‍സിക് വകുപ്പിന്‍റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുടുംബം ഹാജരാകുന്നത്.

Read also: ഫാത്തിമ ലത്തീഫിന്റെ മരണം: എത്രയും പെട്ടെന്ന് ചെന്നൈയിലെത്താൻ ഫാത്തിമയുടെ മാതാപിതാക്കൾക്ക് സമൻസ്

അതേസമയം കൃത്യമായ അന്വേഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കാനും ശ്രമിക്കുന്നുണ്ട്. സഹപാഠികളെ ഉള്‍പ്പടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആരോപണവിധേയരായ അധ്യാപകര്‍ക്ക് എതിരെ കാര്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button