ചെന്നൈ: പ്രതിപക്ഷ നേതാവായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിന്‍ തങ്ങളുടെ കൂടെത്തന്നെ നില്‍ക്കുന്നുവെന്ന് ചെന്നൈ ഐഐടി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ അച്ഛന്‍ അബ്ദുള്‍ ലത്തീഫ്. ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ലത്തീഫിന്റെ മറുപടി.
പ്രതിപക്ഷ നേതാവായപ്പോഴും ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിന്‍ കൂടെത്തന്നെ നില്‍ക്കുന്നുവെന്ന് ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മരണം വരെയും പോരാടുമെന്നും, മദ്രാസ് ഐഐടി അധികൃതര്‍ ഈ ദിവസം വരെ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്ദുള്‍ ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments