KeralaLatest NewsIndiaNews

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അനാസ്ഥ, ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല: ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐ അനാസ്ഥകാട്ടിയെന്ന് ജോണ്‍ ബ്രിട്ടാസ്. കേസില്‍ സിബിഐ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും, ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമർശനം ഉന്നയിച്ചു.

Also Read:ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ്​ യുവാക്കൾ അറസ്​റ്റിൽ : പിടിയിലായത് റി​സോ​ർ​ട്ടി​ൽ വി​ൽ​പ​നയ്ക്കിടെ

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ നടപടികൾ എടുക്കുന്നില്ലെന്നാരോപിച്ച്
രാജ്ഭവന് മുന്നില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. ജനാധിപത്യപരമായ സംവിധാനത്തിന്റെ കുറവാണ് ഇത്തരം സംഭവങ്ങള്‍ ക്യാമ്പസുകളില്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയ പ്രതിയോഗിയെ വേട്ടയാടാന്‍ രാവും പകലും നടക്കുന്നവര്‍ ഈ കേസില്‍ നിസംഗ നിലപാട് ആണ് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍വകലാശാല ഈ വിഷയത്തില്‍ ഇടപെട്ടില്ല.സി ബി ഐ കേസന്വേഷണം ആരംഭിച്ചിട്ടു രണ്ടു വര്‍ഷമായി. പക്ഷെ ഒന്നും മുന്നോട്ട് പോയില്ല’, ജോണ്‍ബ്രിട്ടാസ് എം പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button