ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ലാബ് കം ഓഫീസ് അസിസ്റ്റന്റ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ പ്രോഗ്രാമർ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാരിതര ഫണ്ടിൽ നിന്നാണ് വേതനം അനുവദിക്കുന്നത്. 179 ദിവസത്തേക്കാണ് നിയമനം.
Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : വ്യോമസേന വിളിക്കുന്നു
അപേക്ഷാഫോമിന്റെ മാതൃകയും തസ്തികകളുടെ മറ്റു വിശദാംശങ്ങളും www.cet.ac.in യിൽ ലഭ്യമാണ്. അപേക്ഷകൾ ഡിസംബർ പത്ത് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നൽകണം.
Post Your Comments