Latest NewsNews

സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 97 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ

ഭുവനേശ്വർ: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 97 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ പിടിയിൽ. ഒഡീഷയിലെ താമാണ്ടോ എന്ന സ്ഥലത്താണ് സംഭവം.

കോളേജിലെ വനിത അക്കൗണ്ടന്റായ പായൽ മഹോത്ര, കാമുകൻ ബികാസ് കുമാർ എന്നിവരാണ് പിടിയിലായത്.

പായലാണ് കോളേജിൽ നിന്നും പണം തട്ടിയത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ കൂടിയാണ് ഇവർ.

ഓൺലൈൻ ചൂതാട്ടത്തിനായാണ് ഇത്രയധികം പണത്തിന്റെ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ ഇരുവരും സംസ്ഥാനം വിടുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന ബികാസിനെ ജാർഖണ്ഡിൽ നിന്നും പിടികൂടി.

മുഖ്യപ്രതിയായ പായൽ കഴിഞ്ഞ ഏപ്രിൽ 29 ന് പിടിയിലായിരുന്നു. തട്ടിയെടുത്ത പണത്തിൽ 50 ലക്ഷത്തോളം രൂപ ബികാസ് ഓൺലൈൻ ചൂതാട്ടത്തിനായി ചിലവാക്കിയെന്ന് പോലീസ് വ്യക്തമാക്കി.

ഫീസ് കുട്ടികളിൽ നിന്ന് വാങ്ങി കോളേജിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് പായലിന്റെ ജോലിയായിരുന്നു. പലപ്പോഴായി കുട്ടികൾ നൽകുന്ന ഫീസ് മുഴുവനും അക്കൗണ്ടിലിടാതെ ബികാസിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പായൽ ചെയ്തിരുന്നത്. കോളേജ് വരുമാനത്തിൽ ഏറ്റക്കുറച്ചിൽ കണ്ട് പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും തട്ടിപ്പ് മനസിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button