തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ജിനിയറിംഗിന് ചേരാമെന്ന തീരുമാനത്തിന് മുതിര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 130 എന്‍ജിനീയറിങ് കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിലാണ് പ്രവേശനം നല്കാന് തീരുമാനമായിരിക്കുന്നത്. ഇതോടെ എന്‍ട്രന്‍സ് എഴുതാതെ തന്നെ പ്ലസ് ടുവിന് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും.
Read Also: യുവാവിന്റെ മേൽ ആസിഡ് ഒഴിച്ച സംഭവം: പ്രതി അറസ്റ്റിൽ
സ്വാശ്രയ കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍, മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ് നല്‍കിയതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചാണ് എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 480 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളിലോരോന്നിലും 10മാര്‍ക്കെങ്കിലും കിട്ടിയാലേ റാങ്ക് പട്ടികയിലുള്‍പ്പെടൂ. ഇതുപോലും ലഭിക്കാത്തവര്‍ക്കും, എന്‍ട്രന്‍സ് പരീക്ഷയെഴുതാത്തവര്‍ക്കും ഇനി പ്രവേശനം കിട്ടും.
Post Your Comments