തൃശ്ശൂര്‍: തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് രോഗം കണ്ടെത്തിയത്.
വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. പ്രധാനമായും രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. കഴിഞ്ഞയാഴ്ച്ച വിവിധ ജില്ലകളിലെ കിണറുകളിലും രോഗ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Post Your Comments