വ്യോമസേനയിൽ അവസരം. ഫ്‌ളൈയിങ് വിഭാഗത്തില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍, ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തില്‍ പെര്‍മനന്റ് കമ്മിഷന്‍/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ എന്നിവയിലേക്ക് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 2021 ജനുവരി ബാച്ചിലേക്കുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ വിജ്ഞാപനമായി. അതോടൊപ്പം തന്നെ ഫ്‌ളൈയിങ് ബ്രാഞ്ചില്‍ പെര്‍മനന്റ് കമ്മിഷന്‍/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ നിയമനത്തിന് സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീം വഴി എന്‍.സി.സിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പെര്‍മനന്റ് കമ്മിഷന്‍ പുരുഷന്മാര്‍ക്കാണ്. സൂപ്പര്‍ ആന്വേഷന്‍വരെ ഇവർക്ക് സർവീസിൽ തുടരാൻ സാധിക്കും. ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലക്ക് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്. ഫ്ളൈയിങ് ബ്രാഞ്ചില്‍ 14 വര്‍ഷവും ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തില്‍ 10 വര്‍ഷവുമാണ് ഷോര്‍ട്ട് സര്‍വീസ് കാലാവധി ലഭിക്കുക. . ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തില്‍ നാലുവര്‍ഷംവരെ സര്‍വീസ് നീട്ടിലഭിക്കും. പരിശീലനകാലത്ത് വിവാഹിതരാകാന്‍ അനുവദിക്കില്ല. 25 വയസ്സിനുമുകളിലുള്ള വിവാഹിതര്‍ക്ക് അപേക്ഷിക്കാമെങ്കിലും പരിശീലനകാലത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ സാധിക്കില്ല.
Also read : ആര്‍.എല്‍.വി കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം
വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയ ശേഷം ഡിസംബര്‍ ഒന്നുമുതല്‍ 30 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (എ.എഫ്.സി.എ.ടി.) സെന്ററുകളിലായിരിക്കും യോഗ്യതാപരീക്ഷ നടക്കുക. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങള്‍.
വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക :https://afcat.cdac.in/AFCAT/
അല്ലെങ്കിൽ 020-25503105, 020-25503106 എന്നീ ഫോണ്‍ നമ്പറുകളിലോ afcatcell@cdac.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Post Your Comments