മുംബൈ: എല്ലാ എന്‍.സി.പി. അംഗങ്ങളുടെയും പിന്തുണയുള്ള കത്ത് അജിത് പവാര്‍ ആണ് നൽകിയതെന്നും തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു പിന്തുണ വാഗ്‌ദാനം ചെയ്‌തുകൊണ്ട് അദ്ദേഹം ഇങ്ങോട്ടു സമീപിച്ചതാണെന്നും രാജിവച്ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. 54 എന്‍.സി.പി. അംഗങ്ങളുടെ പിന്തുണയുള്ള കത്ത് അജിത് പവാര്‍ നല്‍കി. എന്‍.സി.പി. എം.എല്‍.എമാര്‍ മുഴുവന്‍ തങ്ങളെ പിന്തുണയ്‌ക്കുമെന്നു പ്രതീക്ഷിച്ചതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹം പറഞ്ഞു.
അതേസമയം, അജിത് പവാറുമായുള്ള നീക്കം തെറ്റായിപ്പോയെന്നു രണ്ടു മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. അമ്മാവന്‍ ശരദ്‌പവാറിന് ഉള്ളതിനേക്കാള്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ അജിത് പവാറിനുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു നീക്കം. “പക്ഷേ ഇന്നലെ രാവിലെ എന്നെ സമീപിച്ച അജിത് പവാര്‍ ചില കാരണങ്ങളാല്‍ ഈ സഖ്യത്തില്‍ തുടരാനാകില്ലെന്ന് അറിയിച്ചു. അദ്ദേഹം രാജിവച്ചതു കൊണ്ട് ഞാനും രാജിവച്ചു. ഞങ്ങള്‍ക്ക് ഭൂരിപക്ഷമില്ല- ” രാജിപ്രഖ്യാപനം നടത്തിയ പത്രസമ്മേളനത്തില്‍ ഫഡ്‌നാവിസ് പറഞ്ഞു.
ALSO READ: 70,000 കോടിയുടെ ജലസേചന അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ ത്രികക്ഷിസഖ്യം സുപ്രീം കോടതിയിലേക്ക്
അജിത് പവാറിന് കുറഞ്ഞത് 27 എം.എല്‍.എമാരുടെ പിന്തുണയെങ്കിലും ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു തങ്ങള്‍. 20 സ്വതന്ത്ര എം.എല്‍.എമാരുടെയെങ്കിലും പിന്തുണ ഉറപ്പിക്കാമായിരുന്നു. എന്നാല്‍, ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് കോണ്‍ഗ്രസ്, ശിവസേന എം.എല്‍.എമാരില്‍ വിള്ളലുണ്ടാക്കുക അസാധ്യമാണെന്നും നിലപാട് തെറ്റിയെന്നു വ്യക്‌തമാക്കിയ ബി.ജെ.പി. നേതാക്കളിലൊരാള്‍ പറഞ്ഞു.
Post Your Comments