മുംബൈ: 70,000 കോടിയുടെ ജലസേചന അഴിമതി കേസുകള്‍ റദ്ദാക്കിയതിനെതിരെ ത്രികക്ഷിസഖ്യം ( ശിവസേനാ- എന്‍.സി.പി.- കോണ്‍ഗ്രസ് സഖ്യം) സുപ്രീം കോടതിയിലേക്ക്. അജിത് പവാര്‍ ഉള്‍പ്പെട്ട കേസും ഇതിൽപ്പെടും. ഒമ്പതു കേസുകളാണ് മഹാരാഷ്‌ട്ര അഴിമതിവിരുദ്ധ വിഭാഗം( എ.സി.ബി.) റദ്ദാക്കിയത്. എന്നാല്‍, പവാറുമായി ബന്ധപ്പെട്ട കേസുകളല്ല ഇതെന്ന് എ.സി.ബി. വ്യക്‌തമാക്കിയിരുന്നു. 2014 ഡിസംബറിലാണ് അജിത് പവാറിനെതിരേ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചത്. പിന്നീട് അജിത്തിനെതിരായ കേസുകള്‍ റദ്ദാക്കുകയും ചെയ്‌തു.
നയപരമായ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനാവില്ലെന്ന് കാട്ടിയാണ് മഹാ വികാസ് അഘാഡി കോടതിയെ സമീപിക്കുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുംമുമ്ബ് കൈക്കൊണ്ട നയതീരുമാനങ്ങള്‍ വിലക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടും.
കേസുകള്‍ റദ്ദാക്കിയതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആഞ്ഞടിച്ചിരുന്നു. എന്‍.സി.പി. വിട്ടതോടെ അജിത് പവാര്‍ നിരപരാധിയായെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.
Post Your Comments