കൊല്‍ക്കത്ത: ഇന്ത്യയിൽ ആദ്യമായി പകല്‍- രാത്രി ടെസ്റ്റ് നടന്നതിന്റെ പിന്നാലെ പ്രതികരണവുമായി മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ലോകകപ്പ് ഫൈനലാണെന്ന് തോന്നിപോയെന്ന് ഗാംഗുലി പറയുകയുണ്ടായി. കഴിഞ്ഞ ദിവസം കഴിഞ്ഞ ഇന്ത്യ- ബംഗ്ലാദേശ് പകല്‍- രാത്രി ടെസ്റ്റ് മത്സരം കാണികളുടെ സാന്നിധ്യം കൊണ്ട് ലോകകപ്പ് ഫൈനലാണെന്ന് തോന്നി. മത്സരം വ്യത്യസ്തമായ അനുഭവമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ഇതുപോലെ നിറഞ്ഞ സ്‌റ്റേഡിയങ്ങളില്‍ കളിക്കണമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Post Your Comments