KeralaLatest NewsNews

ശബരിമല; തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കമുള്ള യുവതികൾ എത്തിയ സംഭവം : പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

പത്തനംതിട്ട : ശബരിമല സന്ദർശിക്കാൻ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കമുള്ള യുവതികൾ എത്തിയ സംഭവത്തിൽ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ വേണു. ദേവസ്വം ബോർഡിന് സന്ദർശനം സംബന്ധിച്ച്‌ അറിവില്ല. ശബരിമല തീർത്ഥാടനം സുഗമമായി നടക്കുന്നു. സംഘത്തിന്‍റെ വരവ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ എന്ന് സംശയുമുണ്ടെന്നും, സമാധാനപരമായി പുരോഗമിക്കുന്ന തീര്‍ത്ഥാടന കാലം അലങ്കോലമാക്കാനാണ് ശ്രമമെന്നും എൻ വാസു പ്രതികരിച്ചു.

Also read : ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ച് പൊലീസിന്റെ പ്രതികരണം : താന്‍ എന്തായാലും ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് തൃപ്തി

തീര്‍ത്ഥാടന കാലം ആരംഭിച്ചപ്പോൾ തന്നെ വളരെ സമാധാനപരമായാണ് കാര്യങ്ങൾ പോയത്. വരുമാനത്തിലടക്കം അത് പ്രതിഫലിച്ചു. ആ സമാധാനം നിലനിൽക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ ആഗ്രഹം. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഉത്തരവിൽ അവ്യക്തതയുണ്ടെന്നും അതുകൊണ്ട് പെട്ടെന്ന് ഒരു തീരുമാനമെടുക്കാനാകില്ലെന്നും എൻ വാസു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button