തിരുവനന്തപുരം : വാഹനങ്ങളില്‍ ഇനി നാലക്ക നമ്പര്‍ തന്നെ വേണം. സംസ്ഥാനത്ത് വാഹനങ്ങളില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതോടെ ലക്ഷങ്ങള്‍ മുടക്കി ഫാന്‍സി നമ്പറുകളെ സ്വന്തമാക്കിയിരുന്നവര്‍ക്ക് ഇപ്പോള്‍ ആ നമ്പറുകളെ വേണ്ട
Read Also : വാഹനങ്ങളുടെ ഫാൻസി നമ്പർ ശ്രേണിയിൽ ഇനി ഒറ്റ അക്ക നമ്പറുകൾ ഇല്ല
ഒരു ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഒന്നാം നമ്പരിനു പലപ്പോഴും ആവശ്യക്കാരില്ല. പുതിയ നിയമം അനുസരിച്ച് 0001 എന്നു വേണം നമ്പര്‍ പ്ലേറ്റില്‍ എഴുതാന്‍.ആര്‍ടിഒ നമ്പര്‍ 2 അക്കത്തിലും റജിസ്‌ട്രേഷന്‍ നമ്പര്‍ 4 അക്കത്തിലും മാത്രമേ എഴുതാന്‍ കഴിയു. കെഎല്‍ 01, 0001 എന്നെഴുതുന്നതോടെ ഫാന്‍സിയുടെ മുഴുവന്‍ പകിട്ടും നഷ്ടപ്പെട്ടെന്നാണ് വാഹന ഉടമകളുടെ പരാതി. ഫാന്‍സി നമ്പര്‍ ബുക്കിങ്ങില്‍ വന്‍ വരുമാന നഷ്ടമുണ്ടായെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ഫാന്‍സി നമ്പരുകളിലേക്കു പോകുന്നതിനു പലരും വിമുഖത കാട്ടുന്നതായും ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പറയുന്നു.
പഴയ വാഹനങ്ങളുടെ നമ്പരുകളും പുതിയ നിബന്ധന പ്രകാരം മാറ്റിയെഴുതണമെന്ന ഉത്തരവും ഉടന്‍ നടപ്പാക്കി തുടങ്ങും. അങ്ങനെ നടപ്പാക്കിയാല്‍ ലക്ഷങ്ങള്‍ മുടക്കിയെടുത്ത ഒറ്റ നമ്പരുകള്‍ 4 അക്കത്തില്‍ എഴുതേണ്ടി വരും. ആയിരത്തിനു മുകളിലുള്ള ഫാന്‍സി നമ്പരുകള്‍ക്കും ഇടയില്‍ പൂജ്യം വരുന്ന 3 അക്ക നമ്പരുകള്‍ക്കും മാത്രമാണ് ഇപ്പോള്‍ അല്‍പമെങ്കിലും ആവശ്യക്കാര്‍.
Post Your Comments