സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്‍റെ ഭാഗമായി പുതിയ പരിഷ്‌കരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്ക് നമ്പറുകൾ നൽകുമ്പോൾ ഇനി പൂജ്യത്തിനും പ്രാധാന്യം ഉണ്ടായിരിക്കും. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനി പൂജ്യം നിര്‍ബന്ധമായിരിക്കും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും പുതിയ രീതിയിലേക്ക് മാറുന്നുണ്ട്. കെ.എല്‍. എന്ന അക്ഷരങ്ങള്‍ക്കുപുറമേ 13 അക്കനമ്പറാണ് ഇനി ഉണ്ടാകുക. ആദ്യ രണ്ട് നമ്പറുകള്‍ ഓഫീസ് കോഡും അടുത്ത നാല് നമ്പറുകള്‍ വര്‍ഷവും അവസാന ഏഴ് അക്കങ്ങള്‍ ലൈസൻസ് വിതരണ നമ്പറുമായിരിക്കും.
അതേസമയം ഡ്രൈവിങ് ലൈസന്‍സില്‍നിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗത്തെയും ഒഴിവാക്കുന്നുണ്ട്. ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കും. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാൻ കഴിയും. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ ‘സാരഥി’യിലേക്ക് മാറുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു മാറ്റം.
Post Your Comments