ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല രണ്ട് വര്‍ഷത്തേക്ക് പൂട്ടിയിടണമെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ആ കാലയളവില്‍ സര്‍വ്വകലാശാലയില്‍ ശുദ്ധീകരണ പ്രക്രിയ നടത്തണമെന്നും ശേഷം സുഭാഷ് ചന്ദ്രബോസിന്റെ പേര് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെഹ്രുവിന്റെ പേരുള്ള നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ടെന്നും അവയൊക്കെയും പുനര്‍ നാമകരണം ചെയ്യാന്‍ സമയമായെന്നും സ്വാമി പറഞ്ഞു.
ഇന്ന് ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശായില്‍ കാടത്തമാണ് വിദ്യാര്‍ത്ഥികളെന്ന് പറയുന്നവര്‍ കാട്ടിക്കൂട്ടുന്നതെന്നും സര്‍വ്വകലാശാല പുനര്‍നാമകരണം ചെയ്ത ശേഷം സംസ്കാര സമ്പന്നരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്നും ഭരണഘടന ദിനത്തോടനുബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. സുഭാഷ് ചന്ദ്ര ബോസ് ഒരു ദേശീയവാദി ആയിരുന്നെന്നും സര്‍വ്വകലാശാലക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് വിദ്യാര്‍ത്ഥികളില്‍ ഗുണകരമായ സ്വാധീനം ചെലുത്തുമെന്നും സുബ്രഹ്മണ്യം സ്വാമി കൂട്ടിച്ചേര്‍ത്തു.
‘തര്‍ക്ക ഭൂമിയില്‍ പൂജ നടന്നിരുന്നു, അയോധ്യാ വിധി മാനിക്കണം ‘; അസം ഖാന്‍
എല്ലാം നെഹ്രുവിന്റെ പേരില്‍ മാത്രം അറിയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ജെ എന്‍ യുവില്‍ സമരത്തിന്റെ മറവില്‍ മുഴങ്ങിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
Post Your Comments