കൊച്ചി: അയ്യപ്പനോട് ഇത്ര ഭക്തി തോന്നാന്‍ രഹ്നാ ഫാത്തിമ ചെവിയില്‍ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല.മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവില്ല. വിശ്വാസം മാത്രമേ ഉള്ളു . ഒരു വിശ്വാസിക്ക് നിയമം വേണ്ട. വിശ്വാസം തന്നെ ധാരാളം എന്നാല്‍ നമ്മുടെ പാത്തുമ്മ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ ?’, ശബരിമലക്ക് പോകാന്‍ വേഷം കെട്ടും മുന്‍പ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകെണ്ടെ മോളെ !’, ടീച്ചര്‍ ചോദിക്കുന്നു.
താടിയുള്ളപ്പനെ ഏത് മാവോവാദിക്കും പേടിയാണെന്നും ടീച്ചര്‍ പരിഹസിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശശികല ടീച്ചർ പ്രതികരിച്ചത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
രഹ്നാ ഫാത്തിമ ചെവിയിൽ ആദ്യം കേട്ട ശബ്ദം സ്വാമിയേ ശരണമയ്യപ്പ എന്നതല്ലല്ലോ.. അയ്യപ്പനോട് ഇത്ര ഭക്തി തോന്നാൻ. ഇനി കോടതി stay നില്ക്കുന്നോ ഇല്ലയോ എന്ന തർക്കം അവിടെ നില്കട്ടെ . ഇവിടെ നിയമത്തിന്റെ സംശയമെങ്കിലും ഉണ്ട് .പക്ഷെ മുസ്ലീം പള്ളികളിൽ സ്ത്രീകൾ കയറുന്നത് വിലക്കുന്ന ഒരു നിയമവും നിലവില്ല. വിശ്വാസം മാത്രമേ ഉള്ളു . ഒരു വിശ്വാസിക്ക് നിയമം വേണ്ട.
വിശ്വാസം തന്നെ ധാരാളം എന്നാൽ നമ്മുടെ പാത്തുമ്മ വിശ്വാസിയല്ലല്ലോ ആക്റ്റിവിസ്റ്റല്ലേ ?. അപ്പോ പിന്നെ stay ഉണ്ടോ ഇല്യ യോ എന്ന സംശയമുള്ള ശബരിമലക്ക് പോകാൻ വേഷം കെട്ടും മുൻപ് നിയമമേ ഇല്ലാത്ത പള്ളിയിലേക്ക് പോകെണ്ടെ മോളെ ! താടിയുള്ളപ്പനെ ഏത് മാവോവാദിക്കും മാങ്ങാത്തൊലിക്കും പേടിയാണല്ലോ !!അല്ലെ!!
Post Your Comments