Latest NewsKeralaNews

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു.

തിരുവനന്തപുരം : ശമ്പള പരിഷ്കരണമെന്ന ആവശ്യവുമായി ഈ മാസം 27-ാം തീയതി മുതൽ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിതകാല സമരം തൽക്കാലത്തേക്ക് മാറ്റിവച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ചർച്ച നടത്താമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ഉറപ്പ് നല്കിയതിനെ തുടർന്നാണ് തീരുമാനം. ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് നീങ്ങാൻ മടിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു.

Also read : ‘പണം കൊടുത്തും ഭീഷണിപ്പെടുത്തിയും അധികാരം പിടിക്കാന്‍ ഭരണാഘടനാ സ്ഥാപനങ്ങളെ കാല്‍ച്ചുവട്ടിലാക്കിയവരുടെ താല്‍ക്കാലിക വിജയമാണിത്. അത് ശ്വാശതമല്ല..’: ഷാഫി പറമ്പില്‍

നവംബർ 20-ന് രാവിലെ രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് സർക്കാർ ഡോക്ടർമാർ നടത്തിയ സൂചനാ സമരത്തിൽ സാധാരണക്കാരായ നിരവധി രോഗികളാണ് വലഞ്ഞത്. ശമ്പളപരിഷ്കരണം ഉടൻ വേണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സൂചനാ സമരം നടത്തിയത്. അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു തുടങ്ങിയ വിഭാഗങ്ങളുടെ പ്രവർത്തനത്തെ സമരം പ്രതികൂലമായി ബാധിച്ചില്ല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന രുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ ഒപികൾ അൽപസമയം തടസ്സപ്പെട്ടാൽ ആയിരക്കണക്കിന് രോഗികളെയാണ് ദോഷമായി ബാധിക്കുക. ഉടനടി ശമ്പളം വർദ്ധിപ്പിക്കണ മെന്നാവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് ഡോക്ടർമാർ സൂചനാ സമരം നടത്തുന്നത്.

2006-ലാണ് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർക്ക് അവസാനമായി ശമ്പളപരിഷ്കരിച്ചത്.2016-ൽ വീണ്ടും ശമ്പളം പരിഷ്കരണം നടത്തേണ്ടതായിരുന്നു, എന്നാൽ അതുണ്ടായില്ല.തുടർന്നാണ് സമരത്തിലേക്ക് ഡോക്ടർമാർ നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button