Latest NewsKeralaNews

ശബരിമല ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ടും

പത്തനംതിട്ട: ഡിസംബര്‍ 26-ന് കുറച്ച്‌ സമയം ശബരിമല ക്ഷേത്രനട അടച്ചിടും. സൂര്യഗ്രഹണത്തെ തുടര്‍ന്നാണ് നട അടയ്ക്കുന്നത്. ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്നു ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇതു ബാധകമായിരിക്കും. അന്നേദിവസം 7.30-ന് അടയ്ക്കുന്ന നട പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30-ന് തുറക്കും. തുടർന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷം മാത്രമെ ഉച്ചപൂജയ്ക്കുള്ള നിവേദ്യം പാകം ചെയ്യുകയുള്ളു. ഇതനുസരിച്ച്‌ പൂജാസമയങ്ങള്‍ ക്രമീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button