ഡല്‍ഹിയില്‍ കാലാവസ്ഥ മാറുന്നു. തലസ്ഥാന നഗരി തണുപ്പിന്റെ പിടിയിലായി തുടങ്ങിയെങ്കിലും അന്തരീക്ഷ മലിനീകരണം വീണ്ടും ശക്തമാകുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതും തണുപ്പു പിടിമുറുക്കിയതുമെല്ലാമാണു കാരണം. പുകമഞ്ഞിനെ നേരിടാന്‍ 15 ദിവസത്തെ കര്‍മ പരിപാടികള്‍ ഉന്നതതല സമിതിയുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുണ്ട്. 23 മുതല്‍ 15-20 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.26 ന് നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിഭാഗം വ്യക്തമാക്കി. കാറ്റും മഴയും ശക്തമാകുന്നതോടെ മലിനീകരണത്തിനു ശമനമുണ്ടാകുമെന്നാണ് നിഗമനം.
Read Also : ഉത്തരേന്ത്യയിലെ അന്തരീക്ഷ മലിനീകരണം ; വാരാണസിയില്‍ ദൈവങ്ങള്‍ക്കും മുഖാവരണം
ഡല്‍ഹി, ഹരിയാന, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയാണു പദ്ധതിക്കു രൂപം നല്‍കിയത്. ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വ്യവസായശാലകളിലെ മാലിന്യം, പൊടി, വാഹനങ്ങളില്‍ നിന്നുള്ള പുക എന്നിവയെല്ലാമാണു മലിനീകരണം വര്‍ധിക്കാന്‍ കാരണമെന്നു യോഗം വിലയിരുത്തി. ഗതാഗത കുരുക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കുരുക്കഴിക്കാന്‍ പരിഹാരം കാണാന്‍ തീരുമാനിച്ചു.
Post Your Comments