Latest NewsNewsIndia

മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മാതൃഭാഷയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് യുഎന്‍ 2019-ത് മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്നത്

ന്യൂഡല്‍ഹി: മാതൃഭാഷയെ ഒരു കാരണവശാലും അവഗണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയെ തഴഞ്ഞ് എന്ത് നേടിയാലും പുരോഗതി ഉണ്ടാവില്ലെന്നും മോദി കൂട്ടിച്ചേർത്തു. 59-ാമത് പ്രതിമാസ പരിപാടിയായ മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പ്രദേശിക ഭാഷയെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭാഷയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് യുഎന്‍ 2019-ത് മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്നത്. 2019-പ്രദേശിക ഭാഷാ വര്‍ഷമായി ആചരിക്കുകയാണ് യുഎന്‍ സംഘടന.

ഉത്തരാഖണ്ഡ്, ധാര്‍ചുലയിലെ ജനങ്ങളാണ് പ്രാദേശിക ഭാഷയായ റാഗ്ലോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തിറങ്ങിയത്. മാതൃഭാഷയെ സംരക്ഷിക്കാന്‍ ഒരു ജനത നടത്തിയ പോരാട്ടത്തെ കുറിച്ച് അദ്ദേഹം മന്‍കീ ബാത്ത് പരിപാടിയില്‍ സൂചിപ്പിച്ചു. പ്രാദേശിക ഭാഷ നഷട്‌പ്പെടുന്നതില്‍ ഏറെ ദുഖിതരായിരുന്ന ധാര്‍ചുലയിലെ പിത്തോറഗാർഹ് ഗ്രാമവാസികള്‍. റാഗ്ലോ ഭാഷ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യോഗം ചേരുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. ഇതിനെ പിന്തുണച്ച് വിവിധ സമുദായക്കാര്‍ എത്തിയതോടെ വിപ്ലവ മാറ്റമാണ് ഗ്രാമത്തില്‍ വന്നത്.

ALSO READ: മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു

പതിനായിരം പേരാണ് നിലവില്‍ റാഗ്ലോ ഗ്രൂപ്പില്‍ ഉള്ളത്. 84-22 വയസുവരെയുള്ളവര്‍ ഈ ഗ്രൂപ്പില്‍ അംഗമാണ്. പലരും പരസ്പരം പഠിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വിപ്ലവ നേട്ടം കൈവരിച്ച ധാര്‍ചുല ജനങ്ങളെ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button