Latest NewsNewsIndia

‘ജീവിതത്തിൽ എന്ത് വേണമെങ്കിലും ചെയ്തോളൂ, പക്ഷേ ഒരിക്കലും നിങ്ങളുടെ മാതൃഭാഷ ഉപേക്ഷിക്കരുത്’: അമിത് ഷാ

വഡോദര: മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് യുവാക്കളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡയിലെ 71-ാമത് കോൺവൊക്കേഷനിൽ ബിരുദം നേടിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) പഠിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

‘നിങ്ങളുടെ ജീവിതത്തിൽ എന്തും ചെയ്യുക, എന്നാൽ നിങ്ങളുടെ മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് എല്ലാ ബിരുദധാരികളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (ഒരു പ്രത്യേക) ഭാഷ നിങ്ങൾക്ക് സ്വീകാര്യത നൽകുമെന്ന ഈ അപകർഷതാ കോംപ്ലക്സിൽ നിന്ന് പുറത്തുവരൂ. ഭാഷ ഒരു പദപ്രയോഗമാണ്, ഒരു പദാർത്ഥമല്ല. ആവിഷ്കാരത്തിന് ഏത് ഭാഷയുമുണ്ടാകാം. ഒരു വ്യക്തി തന്റെ മാതൃഭാഷയിൽ ചിന്തിക്കുകയും ഗവേഷണവും വിശകലനവും നടത്തുകയും ചെയ്യുമ്പോൾ, അതിനുള്ള ശേഷി പലമടങ്ങ് വർദ്ധിക്കുന്നു. വിശകലനത്തോടൊപ്പം, അത് അവന്റെ യുക്തി ശേഷിയെയും വർധിപ്പിക്കുന്നു’, അദ്ദേഹം പറഞ്ഞു.

വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച മാധ്യമം മാതൃഭാഷയാണ്. നമ്മുടെ രാജ്യത്തെ ഭാഷകൾക്ക് മികച്ച വ്യാകരണം, സാഹിത്യം. കവിത, ചരിത്രം എല്ലാമുണ്ട്. അവയെ പരിപോഷിപ്പിക്കാത്തിടത്തോളം നമ്മുടെ രാജ്യത്തെ പുരോ​ഗതിയിലെത്തിക്കാൻ നമുക്ക് കഴിയില്ല. ഇക്കാരണത്താലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാ​ഗമായി ദേശീയ വിദ്യാഭ്യാസ നയത്തിൽ മാതൃഭാഷാ പഠനം നിർബന്ധിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button