
ലണ്ടന്‍: തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തി പാര്‍ക്കില്‍ ഉപേക്ഷിക്കുന്നത് ഹാംപ്ഷെയറിൽ തുടർക്കഥയാകുന്നു. വിവിധ വളര്‍ത്തുമൃഗങ്ങളെ കൊന്ന ശേഷം ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തിയാണ് ഉപേക്ഷിക്കുന്നത്. പശുക്കളും ആടുകളുമടക്കമുള്ള മൃഗങ്ങളെ കൊന്ന് ലണ്ടനിലെ ഹാംപ്ഷെയറിലെ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കിലാണ് ഉപേക്ഷിക്കുന്നത്. വാരിയെല്ലുകള്‍ക്കിടയിൽ കത്തികൊണ്ടും മൂര്‍ച്ചയേറിയ ആയുധം കൊണ്ടും മുറിവേല്‍പ്പിച്ചാണ് ഇവയെ കൊല്ലുന്നത്. സമീപത്തെ പള്ളിയിലും പരിസരത്തും കഴിഞ്ഞ ദിവസങ്ങളില്‍ അജ്ഞാതര്‍ രക്തം തളിച്ചിരുന്നു. ഇതിന് പുറമേ പള്ളിയുടെ ചുവരുകളില്‍ വാതിലുകളിലും 666 എന്നും കുറിച്ചിരുന്നു. സാത്താന്‍ സേവക്കാരാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
ഇവയുടെ മൃതദേഹത്തില്‍ വരച്ചിട്ടുള്ളത് സാത്താന്‍ സേവക്കാര്‍ ഉപയോഗിക്കുന്ന തരം അടയാളങ്ങളാണെന്ന് നാട്ടുകാർ പറയുന്നത്. ഹാംപ്ഷെയറിന് സമീപമുള്ള വനത്തില്‍ ഇത്തരം നടപടികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് ഇത് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം.
Post Your Comments