Latest NewsNewsIndia

ഭര്‍ത്താവിനെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ടു; തുടർന്ന് ഒരു മാസത്തോളം ഭക്ഷണം പാകം ചെയ്‌തത്‌ അതേ അടുക്കളയിൽ

ഭോപ്പാല്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടിയ യുവതി പിടിയിൽ. സഹോദരന്റെ ഭാര്യയുമായി വിവാഹേതര ബന്ധം സ്ഥാപിച്ചതിനാണ് 32കാരിയായ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം അടുക്കളയിലെ സ്ലാബിനടിയില്‍ കുഴിച്ചിട്ടു. മധ്യപ്രദേശിലെ കരോണ്ടിയില്‍ ഒക്ടോബര്‍ 22 നാണ് സംഭവം നടന്നത്. 35 കാരനായ മഹേഷ് ബനവാലനാണ് കൊല്ലപ്പെട്ടത്.അതേസമയം മഹേഷിന്റെ ഭാര്യ പ്രമീള, ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ പോലീസില്‍ പരാതി നല്കിയിരുന്നു.

Read also: രണ്ട് വയസുകാരി ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചതല്ല : കുഞ്ഞിനെ കൊലപ്പെടുത്തിയത് : കുഞ്ഞിന്റെ ശരീരം ആസിഡിലിട്ട് അലിയിച്ചു കൊലപ്പെടുത്തി : മാതാപിതാക്കള്‍ക്ക് ശിക്ഷ

മഹേഷിന്റെ ജേഷ്ഠസഹോദരന്‍ അര്‍ജ്ജുന്‍ ബല്‍വാല്‍ നവംബര്‍ 21ന് പോലീസിനെ സമീപിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ബന്ധുക്കള്‍ മഹേഷിന്റെ വീട്ടിലെത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ പ്രമീള അനുവദിച്ചില്ലെന്നും അർജ്ജുൻ പോലീസിൽ മൊഴി നൽകി. ഇതോടെ പോലീസ് മഹേഷിന്റെ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ അടുക്കളയുടെ സ്ലാബ് പൊക്കി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മഹേഷിന്റെ സഹോദരന്‍ ഗംഗാറാം ബനവാലിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രമീള പോലീസിനോട് പറഞ്ഞു. മഹേഷിന് ഗംഗാറാമിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാല്‍ താനും ഗംഗാറാമും ചേര്‍ന്ന് മഹേഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നും അവർ കുറ്റസമ്മതം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button