ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതികരണവുമായെത്തി. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം. ഞാന്‍ നേരത്തേ പറഞ്ഞില്ലേ? ഞാൻ ഉദ്ദേശിച്ചത് എന്തെന്ന് നിങ്ങൾക്ക് മനസിലായില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തോല്‍ക്കുമെന്ന് ഉറപ്പിച്ച കളിയില്‍പ്പോലും അവസാനനിമിഷം ജയിക്കാനാകും എന്നതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. രാഷ്ട്രീയത്തിലും അത് തന്നെ എന്നും നിതിൻ ഗഡ്‌കരി പറയുകയുണ്ടായി.
ത്രിതലകക്ഷി ഭരണമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാകുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്ന് ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം അവസരവാദ രാഷ്ട്രീയം മാത്രമാണ് .ഈ മൂന്ന് പാര്‍ട്ടികളും മൂന്ന് വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്നവരാണ്. അതിനാല്‍ തന്നെ ഇവര്‍ മൂവരും ഉള്‍പ്പെട്ട സര്‍ക്കാരാണ് രൂപീകരിക്കപ്പെടുന്നതെങ്കില്‍ അത് അധികകാലം നിലനില്‍ക്കില്ലെന്നും നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു.
Post Your Comments