തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ അമേരിക്കയിലേതിന് തുല്യമാക്കുമെന്ന്
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാനത്ത് 40,453 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള പദ്ധതികള്‍ക്ക് എല്ലാവരും പിന്തുണ നല്‍കണമെന്നും കേന്ദ്ര മന്ത്രി അഭ്യര്‍ത്ഥിച്ചു.
‘കേരളം ഇലക്ട്രിക് കാറുകള്‍ക്കും ബസ്സുകള്‍ക്കും പ്രോത്സാഹനം നല്‍കണം. ഭൂമി ഏറ്റെടുക്കലിന് പണം നല്‍കാനുള്ള പ്രശ്‌നം മുഖ്യമന്ത്രി ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തും’,നിതിന്‍ ഗഡ്കരി പറഞ്ഞു.
‘വികസന കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കുന്നതിന് സംസ്ഥാനത്തിന് നന്ദി അറിയിക്കുന്നു. 2025ഓടെ കേരളത്തിലെ റോഡുകള്‍ അമേരിക്കയിലേതിന് തുല്യമാക്കുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. വികസന കാര്യത്തില്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് വളരെ പ്രധാനപ്പെട്ടതാണ്. 2023 മാര്‍ച്ചിന് മുന്‍പായി പദ്ധതിക്കുള്ള പണം നല്‍കും’, കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി.
‘അടിസ്ഥാന സൗകര്യങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയാണ്. കേരളത്തിലൂടെ വ്യവസായ ഇടനാഴി വരുന്നത് വളരെ സന്തോഷകരമാണ്. അരൂര്‍ ആകാശപാത രാജ്യത്തെ ഏറ്റവും നീളം കൂടിയതാണ്. ഇതിന് പുറമെ കൊച്ചു- തൂത്തുക്കുടി ഇടനാഴിയും നിലവില്‍ വരും. മൈസൂര്‍- മലപ്പുറം ഇടനാഴിയാണ് മൂന്നാമത്തേത്’, കേന്ദ്ര മന്ത്രി പറഞ്ഞു.
Post Your Comments