KeralaLatest NewsNews

ദേശീയപാത വികസനത്തിൽ കേന്ദ്രവുമായി തർക്കമില്ല: കേരളത്തിനായി നിതിൻ ഗഡ്കരി വ്യക്തിപരമായ താൽപ്പര്യമെടുത്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനായി നിതിൻ ഗഡ്കരി വ്യക്തിപരമായ താൽപ്പര്യമെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിതിൻ ഗഡ്ക്കരിയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.

Read Also: പഠാന്‍ സിനിമയിലെ ഗാന വിവാദം: ഷാരൂഖ് ഖാന്റെയും ദീപികയുടെയും കോലം കത്തിച്ച് പ്രതിഷേധം

ദേശീയപാത വികസനത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമില്ല. തർക്കമുണ്ടെന്ന് ആരും മനപ്പായസമുണ്ണണ്ട. സംസ്ഥാനത്ത് റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കൽ പ്രവൃത്തിക്ക് ഒരുവിധ തടസ്സങ്ങളും ഉണ്ടാവില്ലെന്നും കേന്ദ്രം ഇതുവരെ നൽകിയ പിന്തുണ തുടരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും നടക്കാൻ പോകുന്നില്ല എന്ന പൊതുധാരണ വലിയ തോതിൽ മാറി. 28 കിലോമീറ്റർ ദൈർഘ്യമുള്ള കുതിരാൻ തുരങ്കപാതയ്ക്ക് 1019 കോടി രൂപയാണ് ചെലവിട്ടത്. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള കഴക്കൂട്ടം എലിവേറ്റഡ് ഹൈവേക്ക് 334 കോടി രൂപ ചെലവ് വന്നു. സംസ്ഥാനത്ത് റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആരും വഴിയാധാരം ആകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ബെംഗളൂരുവിൽ എൻജിനീയറിങ് കോളേജിൽ ചേർന്നിട്ട് 15 ദിവസം: മലയാളി വിദ്യാർത്ഥി കഴുത്തറുത്ത് മരിച്ച നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button