തിരുവനന്തപുരം: മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ എൻ സി പി കേന്ദ്ര ഘടകത്തിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച് മാണി സി കാപ്പന്‍ രംഗത്ത്. ബി.ജെ.പി ബന്ധം കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ലെന്നും കാപ്പൻ കൂട്ടിച്ചേർത്തു. അതേസമയം, അജിത്ത് പവാറിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി പിണറായി സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വ്യക്തമാക്കി.
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍.സി.പി സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കും കേരളത്തില്‍ ഇടതു മുന്നണിക്കും പിന്തുണ നല്‍കുന്ന എന്‍.സി.പി നിലപാടില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
മഹാരാഷ്ട്രയിലെ എന്‍.സി.പി ബന്ധം കേരളത്തിലെ ഇടത് ബന്ധത്തെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എല്‍.എ പറഞ്ഞു. മഹാരാഷ്ട്രയിലെ അട്ടിമറിയ്ക്കുത്തരവാദി കോണ്‍ഗ്രസാണെന്ന് തോമസ് ചാണ്ടി ആരോപിച്ചു. കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ക്കെതിരെയും മുനവെച്ചുള്ള വിമര്‍ശനമുണ്ടായി.
Post Your Comments