പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തന്മാര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ എ.ടി.എം കൗണ്ടറുകള്‍. കാനറാ ബാങ്ക്, എസ്.ബി.ഐ ബാങ്ക്, കേരളാ ഗ്രാമീണ്‍ബാങ്ക് എന്നീ ബാങ്കുകളുടെ എടിഎമ്മുകളാണ് ഉള്ളത്. നിരവധി ഭക്തരെത്തുന്ന നിലയ്ക്കലില്‍ എ.ടി.എം. കൗണ്ടറുകള്‍ അപര്യാപ്തമാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ എ.ടി.എമ്മുകള്‍ നിലയ്ക്കലില്‍ എത്തിച്ചതെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍ പറഞ്ഞു.
Post Your Comments