മുംബയ് : ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് ചേര്‍ന്ന കോണ്‍ഗ്രസ് – ശിവസേന – എന്‍.സി.പി നേതാക്കളുടെ സംയുക്ത.യോഗത്തിലാണ് തീരുമാനം. ഉദ്ദവ് മുഖ്യമന്ത്രിയാകണമെന്ന് യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടതായി എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വോട്ടറുടെ ഹർജി
പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മുഖ്യമന്ത്രിയാകുന്നതിന് ഉദ്ധവ് താക്കറെയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി ശിവസേന വൃത്തങ്ങള്‍ പറഞ്ഞു.നാളെ എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണും. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമെന്ന് ശരത് പവാര്‍ പറഞ്ഞു.
Post Your Comments