ബംഗളൂരു : കർണാടകയിലെ കോൺഗ്രസ് എം എൽ എ തൻവീർ സയ്ദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫർഹാൻ പാഷയ്ക്ക് ഭീകര പരിശീലനം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് സ്ഥിരീകരണം . കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്ന തെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു .സംസ്ഥാനത്ത് ഒൻപതിലേറെ കേസുകളിൽ പ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ അബിദ് പാഷയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതിനു പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട് .
അബിദ് പാഷയാണ് ഭീകരാക്രമണത്തിലേയ്ക്ക് ഫർഹാനെ കൊണ്ടു വന്നത് .ഭീകരാക്രമണ പരിശീലനത്തിനായി അബിദ് പാഷ ഫർഹാനെ കേരളത്തിലേയ്ക്ക് കൊണ്ടുപോയി. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു അത് . അവിടെ ഒരാളെ കഴുത്തിൽ കുത്തി കൊലപ്പെടുത്താമെന്ന് പഠിപ്പിച്ചു. പരിശീലനം നടത്താൻ അവർ നായ്ക്കളെ ഉപയോഗിച്ചു. അബിദ് പാഷ ഇതിനായി വഴിയരികുകളിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ കണ്ടെത്തി, മൃഗങ്ങളുടെ കഴുത്തിൽ കുത്തിയാണ് ഫർഹാൻ പരിശീലിച്ചതെന്നും – അന്വേഷണ സംഘം പറഞ്ഞുവെന്നു ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച രാത്രി മൈസുരുവില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് നരസിംഹരാജ എംഎൽഎയായ തൻവീർ സയ്ദിനു കുത്തേറ്റത് . അന്വേഷണത്തിനെ തുടർന്ന് ഈ മാസം 20 നാണ് എസ്.ഐ.ടി അബിദ് പാഷയെയും , പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ അക്രം എന്ന ഡോൺ അക്രം, നൂർ ഖാൻ, മുഹീബ്, മുസാമിൽ എന്നിവരെയും അറസ്റ്റ് ചെയ്തത് .
Post Your Comments