ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്ത് നല്‍കി . സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ലോക്സഭാ അംഗം ഫറൂഖ് അബ്ദുള്ള, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരെ കാണുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം.രാജ്യസഭാ അംഗങ്ങളായ എളമരം കരീം , ടികെ രംഗരാജന്‍, ബിനോയ് വിശ്വം എന്നിവരാണ് അടുത്തയാഴ്ച്ച കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടിയത്.
കശ്മീർ നേതാക്കളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും , സൗഹൃദ സംഭാഷണം നടത്താനുമാണ് തങ്ങള്‍ കശ്മീരില്‍ പോകുന്നതെന്നാണ് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഷലിന്‍ കാബ്രയ്ക്ക് അയച്ച കത്തില്‍ പറയുന്നത് . സന്ദര്‍ശനം സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു .
Post Your Comments