KeralaLatest NewsIndia

സി.പി.എം മുന്‍ പ്രാദേശിക നേതാവിനെ കൂടത്തായി കേസിൽ പൊലിസ് അറസ്റ്റ് ചെയ്തു

സംഭവത്തില്‍ മുഖ്യപ്രതി ജോളി ജോസഫ് തന്നെ ചതിച്ചതാണെന്ന് സിപിഎം പ്രാദേശിക നേതാവ് മനോജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വ്യാജവില്‍പത്രം തയാറാക്കിയ കേസില്‍ സി.പി.എം മുന്‍ പ്രാദേശിക നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങലിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മനോജിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ കൂടത്തായി കേസുമായി ബന്ധപ്പെട്ട വ്യാജ ഒസ്യത്ത് ഉണ്ടാക്കിയെന്ന സംഭവത്തില്‍ മുഖ്യപ്രതി ജോളി ജോസഫ് തന്നെ ചതിച്ചതാണെന്ന് സിപിഎം പ്രാദേശിക നേതാവ് മനോജ് നേരത്തെ വ്യക്തമാക്കിയിരുന്നു. .

‘‍താന്‍ നിരപരാധിയാണ്. ഒരു തവണയാണ് എന്നെ പൊലീസ് വിളിപ്പിച്ചിട്ടുള്ളത്. ഒപ്പിട്ടത് ഒരു വെള്ളക്കടലാസിലായിരുന്നു. മുദ്രപ്പത്രമായിരുന്നില്ല. അതിലൊന്നും എഴുതിയിട്ടുമുണ്ടായിരുന്നില്ല. ഒസ്യത്തിലെ മറ്റൊരു സാക്ഷിയായ എന്‍ഐടി ജീവനക്കാരന്‍ മഹേഷ് ഇപ്പോഴത് തള്ളിപ്പറയുന്നതിനെക്കുറിച്ചൊന്നും പറയാനില്ല.’

മഹാരാഷ്ട്രയിലെ സഖ്യം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വോട്ടറുടെ ഹർജി

‘തന്‍റെ വ്യാജ ഒപ്പാണെന്ന് മഹേഷ് പറയുന്നതിനെക്കുറിച്ചും ഒന്നും പറയാനില്ല’ എന്നായിരുന്നു അന്ന് മനോജ് പറഞ്ഞത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഇയാളെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button