കോട്ടയം : സിപിഎം പ്രാദേശിക വനിതാ നേതാവിന്റെ വീട്ടില്‍ വ്യാജവാറ്റ്. കോട്ടയം അയ്മനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മുന്‍ അംഗം മിനിയുടെ വീട്ടില്‍ നിന്നാണ് ചാരായം പിടിച്ചെടുത്തത്. കോട്ടയം നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് വാറ്റ് പിടിച്ചെടുത്തത്.
അനധികൃതമായി വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്ററോളം വാറ്റാണ് പിടികൂടിയത്. സംഭവത്തില്‍ മിനിയുടെ ഭര്‍ത്താവ് ഷാജിയെ പോലീസ് പിടികൂടി. ഏറെ കാലമായി ഇവരുടെ വീട്ടില്‍ ചാരായം സൂക്ഷിച്ച് വില്‍പ്പന നടത്തിവരികയാണ്.
ഇത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക് സെല്‍ പരിശോധന നടത്തിയത്. പരിശോധന നടത്തുന്ന സമയത്ത് ഷാജിമോന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെ വിളിച്ച് വരുത്തിയാണ് പോലീസ് പിടികൂടിയത്.
Post Your Comments