Latest NewsKeralaNews

വിഷ്ണു രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഎം നടപടി. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു. ടി രവീന്ദ്രന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം.

Read Also: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം, ചില സമുദായങ്ങളിലെ തീവ്രവാദികള്‍ക്ക് വേണ്ടി നിയമം മാറ്റിവെയ്ക്കരുത്: ജാവേദ് അക്തര്‍

2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കുന്നതിനുമായി പാര്‍ട്ടി ധനശേഖരണം നടത്തിയിരുന്നു. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു രവീന്ദ്രന്‍ നായര്‍. 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്‍ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല.

ബാക്കി പണം നിയമ സഹായ ഫണ്ട് എന്ന പേരില്‍ രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തില്‍ പാര്‍ട്ടി അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതില്‍ നിന്ന് 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ സ്വന്തം അക്കൗണ്ടിലേക്കു വക മാറ്റിയെന്ന് ലോക്കല്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button