KeralaLatest NewsNews

കൂടത്തായ് കേസ്: സിപിഎം പ്രാദേശിക നേതാവ് കൂറുമാറി, കേസിൽ ഒരാൾ കൂറുമാറുന്നത് ഇതാദ്യം 

കോഴിക്കോട്: കൂടത്തായ് കേസിൽ സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാര്‍ കൂറുമാറി. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറിയാണ് പ്രവീൺ. ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഇയാൾ.

ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജിനും അനുകൂലമായി ആണ് പ്രവീണ്‍ മൊഴി നല്‍കിയത്. ഇതാദ്യമായാണ് കേസിൽ ഒരാൾ കൂറുമാറുന്നത്.

നാലാം പ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസർ സാക്ഷിയായിട്ടാണ് പ്രവീൺകുമാർ ഉള്ളത്. എന്നാൽ, പോലീസ് പറഞ്ഞത് പ്രകാരമാണ് താൻ ഒപ്പിട്ടതെന്നും പോലീസ് പറയുന്നിടത്തെല്ലാം താൻ ഒപ്പിടാറുണ്ടെന്നുമുള്ള മൊഴിയാണ് പ്രത്യേക വിചാരണ കോടതിയിൽ പ്രവീൺ കുമാർ നൽകിയത്.

കേസിൽ 46 സാക്ഷികളെ വിസ്തരിച്ചതിൽ ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാർ അടക്കം പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയിരുന്നു. ഇതിനിടെയാണ് പ്രവീണിന്റെ കൂറുമാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button