Latest NewsIndiaNews

സംസ്‌കൃതം പഠിപ്പിക്കുന്ന മുസ്ലിം പ്രൊഫസർ; ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുമ്പോൾ ഫിറോസ് ഖാന് പിന്തുണയുമായി മാര്‍ച്ച്

ലക്നൗ: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുന്നതിനിടെ ഫിറോസ് ഖാന് പിന്തുണയുമായി മാര്‍ച്ച്. ഫിറോസ് ഖാനെ നിയമിച്ചതിലുള്ള പ്രശ്നങ്ങള്‍ക്ക് ഉടന്‍ അവസാനമാകണമെന്നും അദ്ദേഹത്തിന് എത്രയും വേഗം പഠിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം നടന്ന മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

ബനാറസ് സര്‍വകലാശാലയുടെ പ്രധാന കവാടമായ ലങ്കാ ഗേറ്റില്‍ നിന്ന് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി എന്ന് എഴുതിയ ബാനറിന് പിന്നില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അണിനിരന്നത്. ‘ഫിറോസ് ഖാന്‍, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് ‘ എന്നും ബാനറില്‍ എഴുതിയിരുന്നു. അതേസമയം, ദിവസങ്ങളായി പ്രതിഷേധം മൂലം അടച്ചിരുന്ന ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംസ്കൃതം വിഭാഗം ഇന്ന് തുറന്നു.

ALSO READ: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി

മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. അധ്യാപകരുടെ സാന്നിധ്യത്തില്‍ വൈകുന്നേരം 3.30ഓടെ വിഭാഗത്തിന്‍റെ കെട്ടിടം തുറന്നത്. എന്നാല്‍, വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും പ്രതിഷേധിക്കുന്നവര്‍ അത് നിരസിച്ചു. സംസ്കൃത ഡിപ്പാര്‍ട്ട്മെന്‍റില്‍ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെയാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button