Latest NewsNewsInternational

ആന്ത്രാക്സ് യുദ്ധോപകരണമായി ഉപയോഗിച്ച കൊടും ഭീകരൻ, അല്‍ഖ്വയിദയുടെ കണ്ണി; നിരവധി തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ച ഭീകരവാദിയെ മോചിപ്പിച്ച് മലേഷ്യ

യാസിദ് അഫ്ഗാനിസ്ഥാനിൽ സൈനിക പരിശീലനം നേടിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനിടെ അൽഖ്വയ്ദ തലവൻ ബിൻലാദനെ കണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി

കോലാലമ്പൂർ: 1990കളിൽ യുദ്ധോപകരണമായി ആന്ത്രാക്സ് ഉപയോഗിച്ച കൊടും ഭീകരനും, അല്‍ഖ്വയിദയുടെ പ്രധാന കണ്ണികളിലൊരാളുമായ ഭീകരവാദിയെ മോചിപ്പിച്ച് മലേഷ്യ. നിരവധി തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ച തീവ്രവാദിയാണ് ഇയാൾ. മലേഷ്യൻ പൌരനായ ബയോ കെമിസ്റ്റ് യാസിദ് സുഫാത്തിനെ ആണ് സ്വന്തം രാജ്യം മോചിപ്പിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ തടവിന് ശേഷമാണ് മോചനം. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

നാല് ടൺ അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് സിംഗപൂരിൽ ആക്രമം നടത്താൻ പദ്ധതിയിട്ടതിനും യാസിദിനെതിരെ കേസുണ്ട്. നിരവധി തീവ്രവാദ ഗ്രൂപ്പുകളെ സഹായിച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. 55കാരനായ യാസിദ് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നാണ് ബയോ കെമിസ്ട്രിയിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയത്.

ALSO READ: സംസ്‌കൃതം പഠിപ്പിക്കുന്ന മുസ്ലിം പ്രൊഫസർ; ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുമ്പോൾ ഫിറോസ് ഖാന് പിന്തുണയുമായി മാര്‍ച്ച്

2001 സെപ്തംബർ 11ന് അമേരിക്കയിൽ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയിൽ ഇയാൾ പങ്കെടുത്തിരിക്കാമെന്നും സംശയിക്കുന്നു. യാസിദ് അഫ്ഗാനിസ്ഥാനിൽ സൈനിക പരിശീലനം നേടിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിനിടെ അൽഖ്വയ്ദ തലവൻ ബിൻലാദനെ കണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button