കോഴിക്കോട്; കൂടാത്തായി കൊലപാതക കേസില്‍ അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം. കേസിലെ പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജോളിയുടെ അഭിഭാഷകനായ അഡ്വ ബി ആളൂര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Read Also : എം.ജി ശ്രീകുമാറും ഭാര്യയും കോവിഡ് ചികിത്സയ്ക്കായി അശാസ്ത്രീയത പ്രചരിപ്പിക്കുന്നുവെന്ന് പരാതി
ജോളിക്ക് പലരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന് കാണിച്ചായിരുന്നു അഭിഭാഷകന്‍ ആളൂര്‍ കോടതിയെ സമീപിച്ചത്. തുക പിരിച്ചെടുക്കാന്‍ തനിക്ക് അനുമതി നല്‍കണമെന്നായിരുന്നു കോടതിയില്‍ ആളൂര്‍ വ്യക്തമാക്കിയത്. കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തിയതും ഉള്‍പ്പെടെയുള്ള തുകയാണ് ജോളിക്ക് കിട്ടാനുള്ളത് എന്നായിരുന്നു ആളൂര്‍ അപേക്ഷയില്‍ പറഞ്ഞത്.
ഇതോടെ പണം നല്‍കാനുള്ളവര്‍ക്ക് കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് നേരത്തേ തന്നെ ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ജോളി ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില് റിയല്‍ എസ്റ്റേറ്റുകാരെ കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ അഭിഭാഷകന്റെ ഇടപെടലുകള്‍ പ്രോസിക്യൂഷന്‍ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.
Post Your Comments