കൊച്ചി: സ്വകാര്യ ചാനല്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലിന് കോടതി സ്റ്റേ തുടരും . കൂടത്തായി കൊലപാതക പരമ്പരയുമായി സാദൃശ്യമുള്ള സന്ദര്‍ഭങ്ങളാണ് സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ ഉള്ളതെന്നു കാട്ടി പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍ ആണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
read also : സീരിയലിന് സ്റ്റേ, കൂടത്തായി കൊലപാതകത്തെ കുറിച്ചുള്ള സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ
‘കൂടത്തായി ദ ഗെയിം ഓഫ് ഡെത്ത്’ എന്ന സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോള്‍. കേസിലെ മുഖ്യ സാക്ഷിയായ അന്താനത്ത് മുഹമ്മദിന്റെ ഹര്‍ജിയിലായിരുന്നു ഇത്. ഈ ഹര്‍ജിയിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയത്.
സീരിയലിന്റെ സ്‌ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാല്‍ മൊത്തം കഥയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കി. മൂന്നെണ്ണത്തില്‍ അന്വേഷണം തുടരുകയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി വിധി പറയാന്‍ മാറ്റിയ കോടതി അതുവരെ സീരിയലിന്റെ പ്രദര്‍ശനത്തിനുള്ള സ്റ്റേ തുടരാന്‍ നിര്‍ദ്ദേശിച്ചു.
Post Your Comments