കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ജോളി വിളിച്ചത് മൊബൈൽ നമ്പറിൽ നിന്നാണെന്ന് മകൻ റെമോ. മെയ് മാസത്തിലാണ് ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചത്. വളരെ ലാഘവത്തോടെയാണ് ആ സ്ത്രീ സംസാരിച്ചത്. ട്രൂ കോളറില്‍ മലര്‍ എന്നാണ് പേര് തെളിഞ്ഞത്. എന്നാല്‍ കോളെടുത്തപ്പോള്‍ അവരായിരുന്നു. ജയിലിലാണ് അവരുള്ളത്. എന്നാല്‍ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്. കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഇപ്പോൾ മനസിലായി. സൈബര്‍ സെല്ലില്‍ അന്വേഷിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറാണ് ഇതെന്ന് കണ്ടെത്തിയെന്നും മകൻ പറയുന്നു.
എന്റെ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചത്. ആ സ്ത്രീയെ ഞാന്‍ അനുകൂലിക്കില്ല. എന്താണ് അവര്‍ക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോണ്‍ എടുത്തത്. കേസന്വേഷണത്തില്‍ എനിക്ക് തൃപ്തിയില്ല. പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായി. എന്നെ മാത്രമല്ല പലരെയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും റെമോ കൂട്ടിച്ചേർക്കുന്നു.
Post Your Comments