Latest NewsKeralaNews

ടിക്ക് ടോക് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവം : 63 കാരന്‍ പിടിയില്‍

കൂത്തുപറമ്പ്•ടിക്ക് ടോക് പരിശീലനത്തിന്റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ 63 കാരന്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൈതേരി പതിനൊന്നാംമൈൽ വിപി ഹൗസിൽ കെ.കെ.ധർമരാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

‘ടിക് ടോക്’ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ആലപ്പുഴ നൂറനാട് സ്വദേശിയായ എസ്.അരുൺ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച ശേഷം മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ 2 പേർ നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ലിജിനെയും(26) പീഡനത്തിനു കൂട്ടുനിന്ന ശിവപുരം കരൂന്നിയിലെ കെ.സന്തോഷിനെയും (29) പോക്സോ നിയമപ്രകാരം റിമാൻഡ് ചെയ്തിരുന്നു.

പോക്സോ നിയമപ്രകാരം കേസെടുത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ധര്‍മരാജനെ റിമാന്‍ഡ് ചെയ്ത് കണ്ണൂർ സ്പെഷൽ സബ്ജയിലിലേക്കയച്ചു.

സ്കൂളിൽ നിന്നു വിനോദയാത്ര പോവുകയാണെന്നു വീട്ടിൽ പറഞ്ഞാണു പെൺകുട്ടി തിരുവനന്തപുരത്തേക്ക് പോയത്. അഞ്ചാം ദിവസവും തിരിച്ചെത്താതെ വന്നപ്പോഴാണു മാതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷിച്ചു പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ കൗൺസിലിങ്ങിലാണു കൂടുതൽ പേർ പീഡിപ്പിച്ചിട്ടുണ്ടെന്നു പെൺകുട്ടി പറഞ്ഞത്. മറ്റു രണ്ട് പേര്‍ക്കെതിരെ കൂടി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button