Latest NewsIndia

സോണിയയ്ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കില്ല ; ഉറച്ച നിലപാടുമായി ആഭ്യന്തരമന്ത്രാലയം

എല്ലാ സംവിധാനങ്ങളും ആഭ്യന്തരവകുപ്പിന്റെ വിശദമായ സുരക്ഷാപരിശോധനക്ക് ശേഷം മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി : നെഹ്രു കുടുംബത്തിനു എസ് പി ജി സുരക്ഷ പിന്‍വലിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം .ഇന്ത്യയിലെ മന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും സുരക്ഷ തീരുമാനിക്കുന്നത് രാഷ്ട്രീയ നേതാക്കളല്ലെന്നു എല്ലാ സംവിധാനങ്ങളും ആഭ്യന്തരവകുപ്പിന്റെ വിശദമായ സുരക്ഷാപരിശോധനക്ക് ശേഷം മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം അന്തിമമാണെന്നും , ആ വിഷയം അവസാനിച്ചെന്നും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം . രാജ്യത്തെ അതീവ നിര്‍ണ്ണായകമായ സുരക്ഷാ ഭടന്മാരുടെ സേവനം നിശ്ചയിക്കുന്നത് രാഷ്ട്രീയ നേതാക്കളല്ല. സുരക്ഷാ ഭീഷണികളും പൊതു അന്തരീക്ഷവും മാത്രം പരിഗണിച്ചാണ് ആഭ്യന്തരവകുപ്പ് അതാത് സമയത്ത് തീരുമാനമെടുക്കുന്നത്.

ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് പി മോഹനൻ, ഉദ്ദേശിച്ചത് ആരെയെന്നു വ്യക്തമാക്കി പുതിയ പ്രസ്താവന

അതിനായി കൃത്യമായ മാനദണ്ഡം തീരുമാനിച്ചിട്ടുണ്ട്. അതുപ്രകാരം മാത്രമേ ഇനി മുതല്‍ സുരക്ഷയുണ്ടാകൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് .ഇതിനായി കോണ്‍ഗ്രസിന് ചോദിച്ചു കൊണ്ടിരിക്കാമെന്നും , എന്നാല്‍ തീരുമാനം മാറാന്‍ പോകുന്നില്ലെന്നും ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button