Latest NewsKeralaIndia

ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് പി മോഹനൻ, ഉദ്ദേശിച്ചത് ആരെയെന്നു വ്യക്തമാക്കി പുതിയ പ്രസ്താവന

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്.

കോഴിക്കോട്: ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. എൻഡിഎഫിനേയും പോപ്പുലർ ഫ്രണ്ടിനേയുമാണ് താൻ ഉദ്ദേശിച്ചതെന്നും മോഹനൻ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും യാതൊരു അർത്ഥമില്ലെന്നും മോഹനൻ പറഞ്ഞു. അനേകം മുസ്‌ലിം സമുദായ സംഘടനകൾ ഉണ്ടെങ്കിലും അവരെ ആരെയും താൻ ഉദ്ദേശിച്ചിട്ടില്ലെന്നും മോഹനൻ പറഞ്ഞു.

ഏറ്റുമുട്ടലില്‍ വെടിയേറ്റ്‌ മരിച്ച മാവോയിസ്റ്റ് അജിതയുടെ മൃതദേഹം വേണ്ടെന്നു അമ്മ സ്വര്‍ണമേരി

മാവോയിസ്റ്റുകൾ പ്രധാനമായും തീവ്രവാദ സംഘടനകളെ ഉപയോഗിച്ചാണ് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതിൽ തർക്കമില്ലാത്ത കാര്യമാണ്.കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button