കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ കടന്നു കളഞ്ഞു. കൊല്‍ക്കത്തയിലാണ് സംഭവം. അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായാണ് യുവാവ് മുങ്ങിയത്. ആഭരണങ്ങള്‍ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ച് വെച്ചതിന് ശേഷം കൂട്ടിക്കൊണ്ടു പോകാമെന്ന് പറഞ്ഞ് യുവതിയെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി യുവാവ് കടന്നു കളയുകയായിരുന്നു.
ഓൺലൈൻ സൗഹൃദത്തിൽ തുടങ്ങിയ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചത്.പൊലീസുകാരനാണെന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നത്. കാമുകന്റെ വാക്ക് കേട്ട് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് സ്വര്‍ണാഭരണങ്ങളുമായി വീടുവിട്ടിറങ്ങിയതായിരുന്നു യുവതി. എന്നാല്‍ കാമുകന്‍ ഇവരെ പറ്റിച്ച് സ്വര്‍ണാഭരണവും മൊബൈല്‍ഫോണുമായി മുങ്ങി.
രാത്രി പട്രോളിംഗ് നടത്താനെത്തിയ പൊലീസ് യുവതിയെ കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments